വാഹനാപകടത്തിൽ യുവാവ് മരിച്ചു
1460816
Sunday, October 13, 2024 11:53 PM IST
ബാലുശേരി: നന്മണ്ട14 ലെ റേഷൻ കടയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പിസിഎൽപി സ്കൂളിന് സമീപത്തെ മേനപ്പാട്ട് സുബീഷാ (39) ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12ഓടെ ബൈക്കിൽ നന്മണ്ട 13 ൽ നിന്നും വീട്ടിലേക്ക് മടങ്ങവെ നന്മണ്ട 14 ലെ റേഷൻ കടയുടെ സമീപത്തെ കിണറിൽ ഇടിച്ചാണ് അപകടം.
സ്ഥലത്തെ സിസിടിവി പരിശോധിച്ചു കൊണ്ടിരിക്കയാണ്. പ്രാഥമിക വിലയിരുത്തലിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.മറ്റെതെങ്കിലും വാഹനം ഇടിച്ചതാണോയെന്ന് പരിശോധിക്കുകയാണെന്ന് ബാലുശേരി സ്റ്റേഷൻ എസ്ഐ സുജിലേഷ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്ക്കരിച്ചു. അച്ഛൻ: മേനപ്പാട്ട് ബാലകൃഷ്ണൻ. അമ്മ: സുമതി. സഹോദരൻ: സുധീഷ്.