പട്ടിക വർഗ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി രാഹുൽ ഗാന്ധി
1460308
Thursday, October 10, 2024 9:01 AM IST
മുക്കം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പട്ടിക വർഗ കുടുംബങ്ങൾക്കും അരിയും മറ്റു ഭക്ഷണ സാധനങ്ങളുമടങ്ങിയ കിറ്റുകൾ നൽകി രാഹുൽ ഗാന്ധി എംപി. കാരശേരി പഞ്ചായത്തിലെ 170 ൽ പരം എസ്ടി കുടുംബങ്ങൾക്കുള്ള കിറ്റിന്റെ വിതരണോദ്ഘാടനം നോർത്ത് കാരശേരിയിൽ ഡിസിസി നിർവ്വാഹക സമിതിയംഗം എം.ടി. അഷ്റഫ് നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി. പ്രേമദാസൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. സുബൈർ, ജന. സെക്രട്ടറി സലാം തേക്കും കുറ്റി, ബിജു ചുണ്ടത്തും പൊയിൽ, സി.വി. ഗഫൂർ, ടി.എം. ജാഫർ, കെ.സി. അഷ്റഫ്, വി.ടി. ഫിലിപ്പ്, കെ. കൃഷ്ണദാസൻ, റോയ് തോമസ്, പി.പി. നാസർ, എൻ.കെ. അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.