ഓമശേരിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1459482
Monday, October 7, 2024 5:45 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിന്റെയും ദേശീയ ആയുഷ് മിഷന്റെയും ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഓമശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വിവിധ വാർഡുകളിൽ നിന്നുള്ള നൂറിലധികം വയോജനങ്ങൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ, ഡോ. ടി. റോനിഷ, എ.വി. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.