പണംവച്ച് ചീട്ടുകളി, ഒരാള്‍ പിടിയില്‍
1454335
Thursday, September 19, 2024 4:16 AM IST
എലത്തൂർ: പണംവച്ച് ചീട്ടുകളിച്ച സംഘത്തിലെ ഒരാളെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചെട്ടികുളം പെരുന്തുരുത്തി പാലത്തിനു സമീപം വച്ച് ചീട്ടു കളിച്ച എലത്തൂർ സ്വദേശി ഷമീർ (50) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ചീട്ടു കളിക്കാൻ ഉപയോഗിച്ച പണം പിടികൂടി.
എസ്എച്ച്ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സജീവൻ, സിപിഒമാരായ ശ്രീകുമാർ, ഷിമിൻ, നൈജീഷ്, അതുൽ എന്നിവർ പരിശോധന നടത്തിയത്.
പിടിയിലായ പ്രതിയുടെ നേതൃത്വത്തിൽ മുമ്പും വലിയ തുക വെച്ചുള്ള ചീട്ടുകളി നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.