കാട്ടുപന്നിയെ വെടിവച്ച് കൊന്നു
1454057
Wednesday, September 18, 2024 4:28 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കലിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ തട്ടൻഞ്ചെരി പി.സി. മുഹമ്മദിന്റെ വാഴ തോട്ടത്തിൽ ഇറങ്ങിയ അൻപത് കിലോ തൂക്കം വരുന്ന കാട്ടുപന്നിയെ ആണ് വനം വകുപ്പ് എം പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി കൊന്നത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഷൂട്ടർക്ക് കാലിന് പരിക്കേറ്റു.
കോളിക്കൽ വാർഡ് അംഗം മോയത്ത് മുഹമ്മദ്, സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു. കട്ടിപ്പാറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.