ഓണാഘോഷത്തിന് വമ്പന്‍ മാവേലി പൂക്കളമൊരുക്കി വ്യാപാരികള്‍
1453468
Sunday, September 15, 2024 4:48 AM IST
കോഴിക്കോട് : ഓണാഘോഷത്തിന് മാറ്റു കൂട്ടാന്‍ വമ്പന്‍ മാവേലിപൂക്കളമൊരുക്കി സിഡി ടവറിലെ വ്യാപാരികള്‍. 18 അടി നീളവും 8 അടി വീതിയും ഉള്ള വലിയ മഹാബലി പൂക്കളമാണ് തീര്‍ത്തത്.
വ്യാപാരികള്‍ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തകരും കലാകാരന്മാരും ചേര്‍ന്നാണ് ഈ വിത്യസ്ത പൂക്കളം ഒരുക്കിയത്.
ഉച്ചയ്ക്ക് ശേഷം നടന്ന ഓണം സ്നേഹ സംഗമത്തിന് രതീഷ് ഫിന്സ്ക്രിപ്റ്റ് അധ്യക്ഷത വഹിച്ചു.