രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1453258
Saturday, September 14, 2024 4:50 AM IST
കൂരാച്ചുണ്ട്: ജെസിഐ കൂരാച്ചുണ്ടിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ്, എംവിആർ ആശുപത്രിയുമായി സഹകരിച്ച് കൂരാച്ചുണ്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഡാർവിൻ മലേപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി, സെന്റ് തോമസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ബിജു മാത്യു,
ജിതിൻ പതിയിൽ, ജലീൽ കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ജെസിഐ കൂരാച്ചുണ്ടിന് എംവിആർ നൽകിയ വീൽചെയർ ജെസിഐ സ്വാന്തനം പാലിയേറ്റീവിന് കൈമാറി.