കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഡോ. കെ. സീമ അധ്യക്ഷത വഹിച്ചു. മേഴ്സി പുള്ളിക്കാട്ട്, ആന്റണി കുളത്തിങ്കൽ, ഡോ. സന്തോഷ്, പി.വി. ജോൺ, ടി.ജെ. സണ്ണി, ടി.ടി. തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന ബോധവത്കരണ ക്ലാസും യോഗ ക്ലാസും ഉണ്ടായിരുന്നു.