മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ
1575262
Sunday, July 13, 2025 5:34 AM IST
പേരാമ്പ്ര: 30.595 ഗ്രാം മെത്താംഫിറ്റാമിൻ ലഹരിയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര എരവട്ടൂർ സ്വദേശി വിഷ്ണു ലാൽ (29) നെയാണ് ഇയാൾ സഞ്ചരിച്ച സ്കൂട്ടർ സഹിതം ബാലുശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.
ദ്രുപതും സംഘവും കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥരായ പി.എസ്. രാജീവൻ, ഡി.എസ്. ദിലീപ് കുമാർ, ഇ.എം. ഷാജി, കെ. ലിനീഷ്, ഷൈനി, ഡ്രൈവർ സി.ഇ.ഒ പ്രശാന്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.