കോൺഗ്രസ് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി
1575268
Sunday, July 13, 2025 5:43 AM IST
പേരാമ്പ്ര: ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ പേരാമ്പ്ര - മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്ക് മുന്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, ഇ.അശോകൻ, രാജൻ മരുതേരി, ഇ.വി. രാമചന്ദ്രൻ, പി.കെ. രാഗേഷ്, റെജി കോച്ചേരി, കെ.പി. വേണുഗോപാൽ, വി.പി. ഇബ്രാഹിം, എം.കെ സുരേന്ദ്രൻ, രാജൻ കെ. പുതിയേടത്ത്, മനോജ് എടാണി തുടങ്ങിയവർ പ്രസംഗിച്ചു.