ബഥാനിയയില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണം 17 മുതല്‍
1575627
Monday, July 14, 2025 5:15 AM IST
പുല്ലൂരാംപാറ: ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും 17 മുതല്‍ ഒക്ടോബര്‍ 25 വരെ നടക്കും. ലോകസമാധാനത്തിനും കുടുംബ വിശുദ്ധീകരണത്തിനും വേണ്ടിയാണ് 25-ാം വര്‍ഷത്തെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും നടത്തുന്നതെന്ന് ബഥാനിയ റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍ അറിയിച്ചു.
17ന് രാവിലെ 11.15ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം എന്നിവ ഉണ്ടാകും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ദിവ്യകാരുണ്യ ആരാധനയും ജമപാല സമര്‍പ്പണവും ആരംഭിക്കും. 24 മണിക്കൂറും ആരാധന ഉണ്ടായിരിക്കും.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകു ന്നേരം ഏഴിനും ദിവ്യബലി ഉണ്ടാകും. ഉച്ചയ്ക്ക് ദിവ്യബലിയോടനുബന്ധിച്ച് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഉച്ചയ്ക്കും രാത്രിയിലും നേര്‍ച്ച ഭക്ഷണവും ഉണ്ടാകും.
ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍ ഫാ. ആല്ബിന് വിലങ്ങുപാറ, ഫാ. ജോസ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.ഫോണ്‍: 9539884280, 9539535364.