വെളിച്ചെണ്ണയുടെ അളവ് വർധിപ്പിക്കണം: സിപിഐ
1575269
Sunday, July 13, 2025 5:43 AM IST
പേരാമ്പ്ര: വെളിച്ചെണ്ണയുടെ വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ മാവേലി സ്റ്റോറുകളിൽ നിന്നും സബ്സിഡി നിരക്കിൽ ലഭിക്കുന്ന വെളിച്ചെണ്ണയുടെ അളവ് വർധിപ്പിക്കണമെന്ന് സിപിഐ പേരാമ്പ്ര ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഗോപാല കൃഷ്ണൻ തണ്ടോറപ്പാറ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, പഞ്ചായത്ത് മെമ്പർ വിനോദ് തിരുവോത്ത്, പി.കെ. രാജു, എം. കെ. സീമ, കെ.സി. ബാലകൃഷ്ണൻ, അശോകൻ മഹാറാണി എന്നിവർ സംബന്ധിച്ചു.