വ​ട​ക​ര: മ​ണി​യൂ​രി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പു​റ​ക്കാ​ട് കി​ട​ഞ്ഞി​ക്കു​ന്ന് ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ സ​മീ​റാ​ണ് (28) പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​റു പേ​ര​ട​ങ്ങി​യ അ​ക്ര​മി സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം.

മ​ണി​യൂ​ര്‍ അ​ട്ട​ക്കു​ണ്ട് എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ര്‍ ഗോ​പു കൃ​ഷ്ണ​യ്ക്കു നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് ഉ​ച്ച​ക്കു ശേ​ഷ​മെ​ത്തി​യ ആ​റം​ഗ സം​ഘം ഡോ​ക്ട​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ സ​മീ​ര്‍ ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​ണ്.

ചി​റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മ​ര​ക്കാ​ട്ട് താ​ഴെ​കു​നി നി​ഹാ​ല്‍ (27), മീ​ത്ത​ലെ കേ​ള​ന്‍ ക​ണ്ടി ഉ​നൈ​സ് (28), ഒ​റ്റ​മ​ര​ക്കാ​ട്ടി​ല്‍ റ​മീ​സ് (24), മ​ണ​പ്പു​റ​ത്ത് ന​ഫാ​ഫ് (23) എ​ന്നി​വ​രും പ്ര​തി​ക​ളാ​ണെ​ന്ന് പ​യ്യോ​ളി പോ​ലീ​സ് അ​റി​യി​ച്ചു.

ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​ര്‍​ക്കാ​യി ഊ​ര്‍​ജി​താ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.