അൽഫോൻസാ കോളജിൽ ഇഗ്നൈറ്റ് 2025 സംഘടിപ്പിച്ചു
1575079
Saturday, July 12, 2025 5:09 AM IST
തിരുവമ്പാടി: അൽഫോൻസാ കോളജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ പ്രാരംഭം കുറിക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം "ഇഗ്നൈറ്റ് 2025' സംഘടിപ്പിച്ചു.
പരിപാടി ഐആർഎസ് ഓഫീസറും മുൻ സിബിഐസി ചെയർമാനുമായ ഡോ. ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഡോ. സോമൻ കടലൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോളജ് അഡ്മിനിസ്ട്രേറ്റ൪ ഫാ. മനോജ് ജോയി കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ എം.സി. സെബാസ്റ്റ്യൻ, കോളജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സാനിയാമോൾ ചാൾസ് എന്നിവർ പ്രസംഗിച്ചു.