കാട്ടാന ആക്രമിച്ച പ്രദേശം സന്ദർശിച്ചു
1575078
Saturday, July 12, 2025 5:09 AM IST
കൂടരഞ്ഞി: പീടികപ്പാറ മരത്തോട് ഭാഗത്ത് കാട്ടാന ആക്രമണത്തിന് ഇരയായ വിലങ്ങുപാറ ജോസഫ് എന്ന കർഷകന്റെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിലുണ്ടാവുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.
കോൺഗ്രസ് കെപിസിസി മെമ്പർ ഹബീബ് തമ്പി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മണ്ഡലം പ്രസിഡന്റ് സണ്ണി പെരുകിലംതറപ്പേൽ, വാർഡ് പ്രസിഡന്റ് തോമസ് മനയാനി, ബൂത്ത് പ്രസിഡന്റ് ബാബു പുക്കളത്തിൽ, ബെന്നി ആലപ്പാട്ട്, ജോഷി കൂബുക്കൽ, മുഹമ്മദ് വെള്ളിലതൊടി, പൗലോസ് താന്നിമുള, ഷിജോ വേലൂർ, ജിന്റോ പുഞ്ച തറപ്പേൽ തുടങ്ങിയവർ സന്ദർശിച്ചു.