മുക്കം: അഗസ്ത്യൻമുഴി താഴെക്കോട് എയുപി സ്കൂളിന്റെ 75-ാം വാർഷികാഘോഷ പരിപാടികൾക്കു തുടക്കമായി. "കർണികാരം’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം തിരുവന്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
ചിത്രകാരൻ സിഗ്നി ദേവരാജാണ് ലോഗോ രൂപകല്പന ചെയ്തത്. വാർഡ് കൗണ്‍സിലർ ജോഷില സന്തോഷ്, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി, സ്വാഗതസംഘം ചെയർമാൻ കെ.ടി നളേശൻ, യു.പി. അബ്ദുൽ നാസർ, റൈനീഷ് നീലാംബരി, ഹെഡ്മിസ്ട്രസ് കെ.ആർ. മീവാർ, വി.അജീഷ്, കെ.സി. ഹാഷിദ്, എൻ.സി. രഭിത, സ്കൂൾ ലീഡർ സ്പിതി സരോജ, ശ്രേയ എന്നിവർ പങ്കെടുത്തു.