മാർക്കറ്റിന് പിന്നിൽ മത്സ്യശേഖരം തള്ളുന്നതായി ആക്ഷേപം
1444243
Monday, August 12, 2024 4:55 AM IST
പേരാമ്പ്ര: മത്സ്യ മാർക്കറ്റിന് പിറകുവശത്ത് വിൽക്കാതെ ബാക്കിയാകുന്ന മത്സ്യശേഖരം ഉപേക്ഷിക്കുന്നതായി പരാതി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
മത്സ്യമാർക്കറ്റിലും പരിസരത്തും ശുചിത്വം പാലിക്കേണ്ടവർ തന്നെ മലിനമാക്കുന്നത് തടയാൻ ആരോഗ്യവകുപ്പും പേരാമ്പ്ര പഞ്ചായത്തും സത്വര നടപടികൾ സ്വീകരിക്കണമെന്ന് മാർക്കറ്റിലെ തൊഴിലാളികൾ തന്നെ ആവശ്യമുയർത്തിയിട്ടുണ്ട്.