യൂദിത്ത് ഫോറം കൊന്ത നിർമാണ യൂണിറ്റ് ആരംഭിച്ചു
1438480
Tuesday, July 23, 2024 7:40 AM IST
തിരുവന്പാടി: താമരശേരി രൂപതയിലെ വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കൊന്ത നിർമാണ യൂണിറ്റിന്റെ വെഞ്ചരിപ്പ് കർമം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
യൂദിത്ത് ഫോറം രൂപത ഡയറക്ടർ ഫാ. ജോസ് പെണ്ണാപറന്പിൽ, സിഎംസി സന്യാസി സമൂഹം താമരശേരി പ്രൊവിൻസ് സുപ്പീരിയർ സിസ്റ്റർ പവിത്ര സിഎംസി, രൂപത ആനിമേറ്റർ സിസ്റ്റർ റെനി സിഎംസി, സിസ്റ്റർ ട്രീസ സിഎംസി, സിസ്റ്റർ കുസുമം സിഎംസി, സിസ്റ്റർ റോസ് എസ്ഡി, രൂപത പ്രസിഡന്റ് മേരി പൗലോസ് വിലങ്ങുപാറ, സെക്രട്ടറി പ്രസന്ന അഴകത്ത്, ട്രഷറർ മിനി കൂടരഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.
വിധവകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു ഉയർത്തിക്കൊണ്ടുവരേണ്ടത് രൂപതയുടെയും ദൈവജനത്തിന്റെയും ഉത്തരവാദിത്വമാണെന്നു ബിഷപ് ഓർമിപ്പിച്ചു. 20 മുതൽ 200 രൂപ വരെയുള്ള കൊന്തകളാണ് യൂദിത്ത് ഫോറം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 6235234037, 8156931928.