അധ്യാപക സമരസമിതി പ്രതിഷേധ പ്രകടനം നടത്തി
1438139
Monday, July 22, 2024 5:24 AM IST
മുക്കം: അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ അധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി. മുക്കം ഉപജില്ലയിലെ ക്ലസ്റ്റർ സെന്ററുകളായ ജിയുപിഎസ് മണാശേരി, ജിഎച്ച്എസ്എസ് നീലേശ്വരം, എംകെഎച്ച്എംഎംഒ മുക്കം, സേക്രഡ് ഹാർട്ട് യുപിഎസ് തിരുവമ്പാടി എന്നിവിടങ്ങളിലെ അധ്യാപകരാണ് പ്രകടനം നടത്തിയത്.
കെപിഎസ്ടിഎ, കെഎസ്ടിയു, കെഎടിഎഫ് എന്നീ സംഘടനകൾ ചേർന്ന സംയുക്ത അധ്യാപക സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. കെപിഎസ്ടിഎ സംസ്ഥാന സമിതി അംഗം സുധീർകുമാർ, ജെസിമോൾ, മുഹമ്മദ് അലി, ബേബി സലീന, സിറിൽ ജോർജ്, ബിൻസ് പി. ജോൺ, ബൈജു എമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.