ചെമ്പനോടയിൽ കരിങ്കൽ കെട്ട് ഇടിഞ്ഞുവീണു; വീടിനു ഭീഷണി
1437502
Saturday, July 20, 2024 4:56 AM IST
പെരുവണ്ണാമൂഴി: അതിശക്തമായ മഴയെ തുടർന്ന് ചെമ്പനോട കാവിൽപുരയിടത്തിൽ ബേബിയുടെ വീടിനു പിന്നിലായി 15 അടിയോളം ഉയരവും 20 അടി വീതിയുമുള്ള കരിങ്കൽ കെട്ട് ഇടിഞ്ഞുവീണു. ചക്കിട്ടപാറ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ലൈസജോർജ്, ജയേഷ് ഇളമ്പിനാപുരയിടം, പ്രകാശ് കാഞ്ഞിരക്കാട്ട് തൊട്ടിയിൽ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.