കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത
1437249
Friday, July 19, 2024 5:09 AM IST
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലേര്‍ട്ട് ഏത് സമയവും റെഡ് അലേര്‍ട്ടായി മാറാന്‍ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
അത്തരമൊരു സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധിക ജലം തുറന്നുവിടും. ഈ വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയര്‍ വഴി കുറ്റ്യാടി പുഴയിലെത്തുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആളുകള്‍ മാറിത്താമസിക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചാലിയാറിന്റെ കൈവഴികളായ ഇരുവഞ്ഞിപ്പുഴയിലും പൂനൂര് പുഴയിലും ജലനിരപ്പ് ഉയരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇരു പുഴകളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.