കല്ലാനോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 28ന്
1437223
Friday, July 19, 2024 4:35 AM IST
കൂരാച്ചുണ്ട്: കാലങ്ങളായി യുഡിഎഫ് ഭരണത്തിലുള്ള കല്ലാനോട് സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകിയവരിൽ ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കോൺഗ്രസിന്റെ റിബൽ സ്ഥാനാർഥികളും മത്സര രംഗത്ത്. ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ 11 അംഗങ്ങളാണുള്ളത്.
കോൺഗ്രസ് - ഏഴ്, മുസ്ലിം ലീഗ് - മൂന്ന്, കേരള കോൺഗ്രസ്-ഒന്ന് സീറ്റുകളാണുള്ളത്. എന്നാൽ ഇത്തവണ കോൺഗ്രസിന്റെ നാല് റിബൽ സ്ഥാനാർഥികളും ബിജെപിയുടെ ഒരു സ്ഥാനാർഥിയും മത്സര രംഗത്തുണ്ട്. 28 നാണ് തെരഞ്ഞെടുപ്പ്.