അവധി ദിനങ്ങളിൽ സേവനവുമായി യുവജനങ്ങൾ
1437033
Thursday, July 18, 2024 7:10 AM IST
മരഞ്ചാട്ടി: അവധി ദിനങ്ങളിൽ മരഞ്ചാട്ടി ഇടവകയിലെ കെസിവൈഎം സംഘടനയുടെ നേതൃത്വത്തിൽ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് നടത്തി.
വിദ്യാർഥികൾ മുന്നിട്ടിറങ്ങി പ്രവത്തനങ്ങൾ നടത്തിയത്. ഏകദേശം 200 ഓളം കുടുംബങ്ങൾക്ക് ഇത് ഉപകാരപ്പെട്ടു. വയോധികരുടെ ഭവനങ്ങളിൽ ചെന്ന് വരെ ഇവർ മസ്റ്ററിംഗ് നടത്തി. ജരാർദ്ദ് പന്തപ്പിള്ളിൽ, പ്രിൻസ് പാറടിയിൽ, ക്രിസ്റ്റോ ഓണാട്ട്, അഡോണ മുണ്ടിയാനിപുറത്ത്, സാന്ദ്ര ബേബി നിരവത്ത്, ഷാരോൺ പുതിയിടത്തുചാലിൽ, മരിയ ചേക്കാക്കുഴി എന്നിവർ നേതൃത്വം നൽകി. മരഞ്ചാട്ടി പള്ളി വികാരി ഫാ. സണ്ണി കളപ്പുരയ്ക്കൽ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.