ഡിസിഎൽ കോഴിക്കോട് പ്രവിശ്യ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
1436764
Wednesday, July 17, 2024 7:41 AM IST
താമരശേരി: ദീപിക ബാലസഖ്യം കോഴിക്കോട് പ്രവിശ്യയുടെ 2024- 25 പ്രവർത്തനവർഷവും സ്കൂൾ ഡയറക്ടേഴ്സ് സംഗമവും പ്രവിശ്യ കോ ഓർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങര ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മേഖലാ ഓർഗനൈസർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കറും കോർപറേറ്റ് ട്രെയിനറുമായ മാത്യു മേൽവട്ടം ഓറിയന്റേഷൻ സെമിനാർ നയിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ സന്ദീപ് കളപ്പുരക്കൽ ഈ വർഷത്തെ കർമപദ്ധതി വിശദീകരിച്ചു.
വിൽസൺ മൈക്കിൾ, മേഖലാ ഓർഗനൈസർമാരായ ലൂസി തോമസ്, ഷാജു കണ്ണന്തറ, നിധിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ആൽബിൻ സഖറിയാസ്, ഷിനോജ്, ഷൈനി ശ്യാം, ടെസ സിബി എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 18ന് നടക്കുന്ന ഐക്യു ചലഞ്ചിന് പരമാവധി വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഈ മാസം 31നാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി.