റോഡാണ് കോളാമ്പിയല്ല... മുന്നറിയിപ്പുമായി എംവിഡി
1429925
Monday, June 17, 2024 5:16 AM IST
കോഴിക്കോട്: വാഹനങ്ങളിൽ നിന്ന് പൊതുറോഡുകളിലേക്ക് തുപ്പുകയും ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. റോഡാണ് കോളാമ്പിയല്ല എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവൃത്തികള്‍ ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടുന്നത്.
ഉയരം കൂടിയ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങള്‍ ദേഹത്ത് പതിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നിരത്തില്‍ നിത്യ കാഴ്ചയാണ്. കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവര്‍ത്തിയാണെന്നും എംവിഡി അറിയിച്ചു.
മറ്റുള്ളവരുടെ മുകളിലേക്ക് മാലിന്യം വര്‍ഷിച്ച് തിരിഞ്ഞു നോക്കാതെ പോകുന്നവരും കുട്ടികളെ കൊണ്ട് പോലും മാലിന്യം വലിച്ചെറിയിക്കുന്നതും സംസ്കാര സമ്പന്നരായ ജനതയ്ക്ക് ചേര്‍ന്നതല്ലെന്ന ബോധ്യവും തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ടെന്നും എംവിഡി കൂട്ടിച്ചേര്‍ത്തു.
പാന്‍ മസാല ചവച്ച് ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും ചൂയിംഗം ചവച്ച് തുപ്പുന്നവരും ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സര്‍വ്വസാധാരണമാണ്. പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുന്ന ഒന്നാണ്.