കോടഞ്ചേരി: നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമശ്രീ മിഷൻ നടപ്പിലാക്കുന്ന വുമൺ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 1,20,000 രൂപ വിലയുള്ള ഹോണ്ട ആക്ടീവ 60,000 രൂപക്ക് 50 ശതമാനം സബ്സിഡിക്ക് സ്ത്രീകൾക്ക് വിതരണം ചെയ്തു.
കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യ സന്ദേശം നൽകി.