നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് വിഷുക്കോടി
1416174
Saturday, April 13, 2024 5:16 AM IST
പേരാമ്പ്ര: നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന മുഴുവൻ കുട്ടികൾക്കും അധ്യാപകരുടെ റമദാൻ -വിഷുക്കോടി വിതരണം നടത്തി. ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിഭാഗത്തിൽ സ്പോർട്സ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വേദിയിൽ നടന്നു.
ബിആർസി പേരാമ്പ്രയിലെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ബി.പി. നിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. സമീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം. ബിന്ദു, ഡെപ്യൂട്ടി എച്ച്എം സി. നസീറ, മാനേജിംഗ് കമ്മിറ്റി അംഗം ടി. മുഹമ്മദ്, സ്പെഷ്യൽ എജുക്കേറ്റർ ആഷ കൃഷ്ണമൂർത്തി, സിആർസി കോഡിനേറ്റർ അനുശ്രീ എന്നിവർ പ്രസംഗിച്ചു.