വാക്ക് വിത്ത് എംകെആർ എം.കെ. രാഘവന്റെ വിജയ വിളംബരമായി
1416027
Friday, April 12, 2024 7:15 AM IST
കോഴിക്കോട്: യുഡിവൈഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച "വാക്ക് വിത്ത് എംകെആർ' അക്ഷരാർഥത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ വിജയ വിളംബരമായി മാറി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാകൂട്ടത്തിന്റെയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെയും നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ഗാന്ധി റോഡിൽ നിന്നും സൗത്ത് ബീച്ചിലെ രക്ത സാക്ഷി സ്ഥൂപം വരെയായിരുന്നു ജാഥ. യുഡിഎസ്എഫ് നേതാക്കൾക്ക് നടുവിലായി സ്ഥാനാർഥി എം.കെ. രാഘവനും അണിചേർന്നു.
സമാപന പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സ്ഥാനാർഥി എം.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ഇന്ന് കുന്നമംഗലം നിയോജക മണ്ഡലത്തിലാണ് സ്ഥാനാർഥി പര്യടനം.