ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് എം.കെ. രാഘവൻ
1415739
Thursday, April 11, 2024 5:16 AM IST
കോഴിക്കോട്: ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ. പെരുന്നാൾ ദിനത്തിൽ കോഴിക്കോട് ബീച്ചിലെ അടക്കം വിവിധ ഈദ് ഗാഹിൽ എം.കെ. രാഘവൻ പങ്കെടുത്തു.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷത്തിൽ ബീച്ചിൽ പ്രാർഥനക്കായി എത്തിയ വിശ്വസികൾക്കൊപ്പം ഇടപഴകിയ സ്ഥാനാർഥി അവർക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുകയും ആലിംഗനങ്ങൾ അർപ്പിക്കുകയും ചെയ്തു.
തുടർന്ന് കണ്ണപറമ്പ് ജുമാമസ്ജിദിലെ പെരുന്നാൾ നിസ്കാരത്തിലേക്കും സ്ഥാനാർഥി എത്തിച്ചേർന്നു. ത്യാഗനിർഭരമായ വ്രതാനുഷ്ഠാനത്തിന് ശേഷം വിരുന്നെത്തിയ പെരുന്നാൾ ഏറ്റവും ആഹ്ലാദത്തിന്റെതാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
തുടർന്ന് കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയായ കുറ്റിച്ചിറ മിശ്കാൽ ജുമാഅത്ത് പള്ളിയിലും പരിസര പ്രദേശത്തും ചെറിയ പെരുന്നാൾ ആശംസകളുമായി സ്ഥാനാർഥിയെത്തി. യുഡിഎഫ് നേതാക്കളായ അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. പി.എം. നിയാസ്, സഫറി വെള്ളയിൽ, വി.ടി. സൂരജ്, റാസിക്ക് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം അനുഗമിച്ചു.