വയോജനമന്ദിരം,ആശാഭവന് അന്തേവാസികള്‍ക്ക് വിഷുക്കൈനീട്ടം
1415737
Thursday, April 11, 2024 5:16 AM IST
കോഴിക്കോട്: തപാല്‍ വകുപ്പിന്റെ വിഷുക്കൈനീട്ടം പദ്ധതിയുമായി സഹകരിച്ച് വെള്ളിമാടുകുന്ന് സാമൂഹിക നീതി വകുപ്പ് കോപ്ലക്സിലെ വയോജന മന്ദിരത്തിലെയും ആശാഭവനിലെയും(മെന്‍) മുഴുവന്‍ അന്തേവാസികള്‍ക്കും മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ വിഷുക്കൈനീട്ടം നല്‍കും.
12ന് വൈകിട്ട് മൂന്നരയ്ക്ക് വെള്ളിമാടുകുന്ന് സാമൂഹിക നീതി കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഇ. നാരായണന്‍കുട്ടി വാര്യര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.
പി.വി. ചന്ദ്രന്, എംഡിസി ദുബായ് കോര്‍ഡിനേറ്റര്‍ സി.എ. ബ്യൂട്ടി പ്രസാദ് എന്നിവര്‍ വിഷുകൈനീട്ടം വിതരണം ചെയ്യും. പി.കെ.അഹമ്മദ് സാഹിബ് പായസം വിതരണം നടത്തും. മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിക്കും.
കോഴിക്കോട് ഡിവിഷന് സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് വി. ശാരദ, സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ ഗൗരി സംഗീത, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് എന്‍. സത്യന്, എംഡിസി സെക്രട്ടറി പി. ഐ. അജയന് എന്നിവര്‍ പങ്കെടുക്കും.