അത്തോളി സ്വദേശി ദുബായിൽ വാഹനമിടിച്ച് മരിച്ചു
1394325
Tuesday, February 20, 2024 11:07 PM IST
അത്തോളി: ദുബായിൽ വാഹനമിടിച്ച് യുവാവ് മരിച്ചു. കൊങ്ങന്നൂർ പേനമലയിൽ ഷാജിയുടെ മകൻ ഉമ്മർ ഫാറൂഖ് (24) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഫുജിറ ഹൈവേയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിസ്മി സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. ഒരു മാസം മുന്പാണ് വിദേശത്ത് എത്തിയത്. ഉമ്മ ഷജിന. സഹോദരി: നിഹാല.