കാളങ്ങാലിയിൽ കാട്ടുപന്നി ശല്യം രൂക്ഷം
1394242
Tuesday, February 20, 2024 7:32 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായിറങ്ങി കപ്പകൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പഞ്ചായത്തിലെ രണ്ടാം വാർഡ് കാളങ്ങാലിയിൽ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.
ഇല്ലിക്കൽ ബാബുവിന്റെ വിളവെടുപ്പിനു പാകമായി വരുന്ന കപ്പ കൃഷിയാണ് നശിപ്പിച്ചത്. ഓട്ടപ്പാലം, ശങ്കരവയൽ എന്നിവിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. വൻ തുക ചെലവഴിച്ച് കൃഷി ചെയ്ത കപ്പയാണ് വന്യജീവികൾ നശിപ്പിക്കുന്നത്. കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും കൃഷിയിടത്തിൽ കയറുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.