റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: പേരാന്പ്രയിൽ ഒരുക്കങ്ങൾ തുടങ്ങി
1374068
Tuesday, November 28, 2023 1:40 AM IST
പേരാന്പ്ര: ഡിസംബർ മൂന്നു മുതൽ എട്ടു വരെ പേരാന്പ്രയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രോഗ്രാം കമ്മിറ്റി ഓഫീസ് പേരാന്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. കലോത്സവ പന്തലിനുള്ള കാൽനാട്ടു കർമവും നടത്തി. അവലോക നയോഗവും ചേർന്നു. ജനപ്രതിനിധികളും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും പങ്കെടുത്തു. കലോത്സവ പന്തലിന്റെ കാൽനാട്ടു കർമം ടി.പി. രാമകൃഷ്ണൻ എംഎൽഎയും കമ്മിറ്റി ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.