ഹോം കെയർ സേവനവുമായി വിദ്യാർഥികൾ
1374056
Tuesday, November 28, 2023 1:28 AM IST
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർഥികൾ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് ഹോം കെയർ - ഫിസിയോ തെറാപ്പി സർവ്വീസ് നടത്തി.പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം പങ്കാളികളായ വിദ്യാർഥികൾക്ക് രോഗി പരിചരണം വ്യത്യസ്തമായ അനുഭവമായി.
സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പഞ്ചായത്തിൽ നടത്തിവരുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ച് നൽകി.
സ്കൗട്ട്മാസ്റ്റർ ഷീൻ പി.ജേക്കബ്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വിത്സണ് ജോർജ്, കോടഞ്ചേരി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ജോസഫ് പാലയ്ക്കൽ, ട്രഷറർ ജോസ് മണ്ണകത്ത് എന്നിവർക്ക് ഫണ്ട് കൈമാറി.
ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്, സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർഥികളായ അഖിൽ ജോണി, എമിൽ വി. റോയ്, ജ്യോതി കൃഷ്ണ, അലൻ ജോർജ് ലിൻസ്, ലിയ മരിയ ബിജു, അൻഫി ജോസഫ്, നീനു മരിയ തോമസ്, തെരേസ സുനിൽ ദേവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.