വിൽപ്പനക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
1374051
Tuesday, November 28, 2023 1:28 AM IST
കാക്കൂര്‍: കാക്കൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വില്പനക്കാര്ക്കായി എത്തിക്കുന്നതിനായി കടത്തിക്കൊണ്ട് വന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലിപ് എന്നിവ പിടികൂടി.
ചെറുകിട വില്പനക്കാര്ക്ക് നല്‍കുന്നതിനായി സ്കൂട്ടറില്‍ കൊണ്ട് വന്ന ഹാന്‍സിന്റെ 15 പാക്കറ്റുകള്‍ അടങ്ങിയ 74 കെട്ടുകളും, കൂള്‍ ലിപ്പിന്റെ ഒമ്പത് പാക്കറ്റുകള്‍ അടങ്ങിയ അഞ്ച് കെട്ടുകളും അടക്കം 1,155 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് കാക്കൂര്‍ പോലീസ് പിടിച്ചെടുത്തത്.
പുകയില ഉല്പന്നങ്ങള് കടത്തിക്കൊണ്ടുവന്ന വെസ്റ്റ്ഹില്‍ ചെട്ടിത്തോപ്പ് പറമ്പ് സര്‍ജാസ് ബാബുവിനെ ( 37) കസ്റ്റഡിയില്‍ എടുത്തു. സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.