സ്റ്റാർസ് കോഴിക്കോട് ലാപ്ടോപ്പുകൾ നൽകി
1339705
Sunday, October 1, 2023 7:35 AM IST
ചക്കിട്ടപാറ: സ്റ്റാർസ് കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിലെ നിർധനരായ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ ചെലവഴിച്ച് ലാപ്ടോപ്പുകൾ നൽകി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാർസ് എക്സിക്യുട്ടീവ് ഡയറക്റ്റർ ഫാ. ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാർസ് പ്രോജക്ട് മാനേജർ റോബിൻ മാത്യു, എബിൻ കുമ്പ്ലാനി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ച് 21 പേർക്കാണ് ലാപ്ടോപ്പുകൾ നൽകിയത്.