വൈദ്യുതി ശോഭയിൽ ചന്തം തൂകി മുക്കം
1339701
Sunday, October 1, 2023 7:35 AM IST
മുക്കം: മുക്കം നഗരത്തെ കൂടുതൽ സുന്ദരിയാക്കി വൈദ്യുതി വിളക്കുകൾ തെളിഞ്ഞു. മുക്കം നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റുകൾ മിനി പാർക്കിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ സ്വിച്ച് ഓൺ ചെയ്തു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിട്ടാണ് വൈദ്യുതീകരണ പ്രവൃത്തി നടത്തിയത്. നഗര സൗന്ദര്യവത്കരണത്തിന്റെ ആദ്യഘട്ടം ഏതാനും മാസം മുൻപ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു. സ്വിച്ച് ഓൺ ചടങ്ങിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി.