പെരുവണ്ണാമൂഴി താഴത്തുവയലിൽ കാട്ടാനയിറങ്ങി കൃഷിനാശം
1339318
Saturday, September 30, 2023 12:40 AM IST
ചക്കിട്ടപാറ: പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പെരുവണ്ണാമൂഴി താഴത്തുവയലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കിണറുള്ളപറമ്പിൽ ചന്ദ്രൻ, ഫ്രണ്ട്സ് കോട്ടേജിലെ എം.എ. മജീദ് എന്നിവരുടെ കൃഷി വിളകളാണ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം സമീപ പ്രദേശമായ പിള്ളപ്പെരുവണ്ണയിലും കാട്ടാനയിറങ്ങി കൃഷി നാശം വിതച്ചിരുന്നു.രാത്രിയായാൽ ഈ മേഖലയിൽ പുറത്തിറങ്ങാൻ പോലും ആൾക്കാർ ഭയപ്പെടുകയാണ്. വീടിന് സമീപത്ത് ഉൾപ്പെടെ കാട്ടാനയെത്തുന്നതിനാൽ പ്രദേശവാസികൾ ഏറെ ആശങ്കയോടെയാണ് കഴിയുന്നത്.
കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.