നിപ ഭീതി വിതച്ച നാട്ടില്‍ സ്കൂളുകള്‍ സജ്ജമായി
1338151
Monday, September 25, 2023 1:28 AM IST
വടകര: നിപ ഭീതി വിതച്ച ആയഞ്ചേരി മംഗലാട് പ്രദേശത്തെ പറമ്പില്‍ ഗവ. യുപി സ്കൂളില്‍ ശുചീകരണവും അണുനശീകരണവും നടത്തി. കളക്ടറുടെ ഉത്തരവ് പ്രകാരം നാളെ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് 12 ദിവസത്തോളമായി അടഞ്ഞ സ്കൂള്‍ നിപ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുക.
14 ദിവസം പിന്നിടുമ്പോള്‍ ആര്‍ക്കും ലക്ഷണങ്ങളൊന്നുമില്ല എന്നത് മംഗലാട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. സ്കൂള്‍ പരിപാടികളില്‍ സജീവ സാന്നിധ്യമാകാറുള്ള ആളാണ് നിപ ബാധിച്ച് മരിച്ച മമ്പിളിക്കുനി ഹാരിസ്.
ഹാരിസിന്റെ അകാല നിര്യാണത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തിയാണ് സ്കൂള്‍ ആരംഭിക്കുകയെന്ന് വാര്‍ഡ് മെമ്പര്‍ എ. സുരേന്ദ്രന് പറഞ്ഞു.