ചക്കിട്ടപാറ: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ പദ്ധതിയുടെ ചക്കിട്ടപാറ പഞ്ചായത്ത് തല ഉദ്ഘാടനം പത്താം വാർഡ് അണ്ണക്കുട്ടൻചാലിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സതി ബാബു, സാവിത്രി ബാബു, ലില്ലിക്കുട്ടി പാമ്പാടിയിൽ, നീമ ചിറയിൽ, സിൽവി ഷൈജൻ, ഷിജു നാരായണൻ എന്നിവർ പ്രസംഗിച്ചു.