ഇൻഫാം ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു
1337961
Sunday, September 24, 2023 12:56 AM IST
കോടഞ്ചേരി: ഇൻഫാമിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ഡിസംബർ 26 മുതൽ 2024 ജനുവരി അഞ്ച് വരെ നടത്തപ്പെടുന്ന കാർഷിക- വിദ്യാഭ്യാസ പ്രദർശനം ഇൻഫാം ഫെസ്റ്റിന്റെ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം വികാരി ജനറാൾ ഫാ. ജോയ്സ് വയലിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരികളായി താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് എന്നിവരെയും, സഹ രക്ഷാധികാരികളായി വികാരി ജനറൽ ഫാ. ജോയ്സ് വയലിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, സ്വാഗതസംഘം ചെയർമാനായി ഇൻഫാം ഡയറക്ടർ ഫാ. ജോസ് പെണ്ണാംപറമ്പിൽ, ജനറൽ കൺവീനറായി ഇൻഫാം കാർഷിക ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കകണ്ടത്തിലിനെയും തെരഞ്ഞെടുത്തു. ജോസ് പെണ്ണാംപറമ്പിൽ, ഫാ. സായി പാറൻക്കുളങ്ങര, ഫാ. ആൽബിൻ വിലങ്ങുപാറ, സി.യു. ജോൺ, ബോണി ആനത്താനം, ബ്രോണി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.