റോഡരികിലെ ടാറിംഗ് തകർന്നുള്ള ഗർത്തം അപകടക്കെണിയാകുന്നു
1337652
Saturday, September 23, 2023 12:38 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് -കൂട്ടാലിട പിഡബ്ല്യുഡി റോഡരികിൽ ടാറിംഗ് തകർന്ന് രൂപംകൊണ്ട ഗർത്തം യാത്രക്കാർക്ക് അപകടക്കെണിയാകുന്നതായി പരാതി.
റോഡിന്റെ നവീകരണ പ്രവൃത്തി നടത്താത്ത എരപ്പാൻതോട് ഭാഗത്താണ് ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ടാറിംഗ് തകർന്ന് ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടത്.
ഒട്ടേറെ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്നതും തിരക്കേറിയതുമായ റോഡിൽ ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഏറെ കെണിയായി മാറിയത്.
കയറ്റത്തോടു കൂടിയ റോഡിൽ കാടുമൂടിയ ഗർത്തം യാത്രക്കാരുടെ ശ്രദ്ധയിൽ പെടാതെ വരുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.