കഞ്ചാവുമായി അറസ്റ്റിൽ
1337419
Friday, September 22, 2023 2:24 AM IST
നാദാപുരം: വാണിമേൽ മുടിക്കൽ പാലത്തിന് സമീപം കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ.
വെള്ളിയോട് സ്വദേശി കോട്ടമുക്കത്ത് വീട്ടിൽ മനോജ് (48) നെയാണ് നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.കെ. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 25 ഗ്രാം കഞ്ചാവ് അധികൃതർ പിടികൂടി. കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വാണിമേൽ ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് അധികൃതർ പറഞ്ഞു.