കോഴിക്കോട്: പയ്യോളി നഗരസഭാ അധ്യക്ഷനായി മുസ്ലിം ലീഗിലെ വി.കെ. അബ്ദുറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർപേഴ്സനായി കോണ്‍ഗ്രസിലെ പദ്മശ്രീ വള്ളിവളപ്പിലിനെയും തെരഞ്ഞെടുത്തു. യുഡിഎഫിലെ ധാരണ പ്രകാരമാണ് അധികാര കൈമാറ്റം.
കോണ്‍ഗ്രസിലെ വടക്കയിൽ ഷഫീഖ് അധ്യക്ഷ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ലീഗ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടത്.മുസ്ലിം ലീഗ് പ്രതിനിധിക്കായിരുന്നു നേരത്തെ വൈസ് ചെയർപേഴ്സൻ സ്ഥാനം.