കോടഞ്ചേരി മേഖലയിൽ കാർഷിക വിള മോഷണം
1336752
Tuesday, September 19, 2023 7:49 AM IST
കോടഞ്ചേരി: മലയോരമേഖലകളിൽ കാർഷിക വിളകൾ നിരന്തരം മോഷണം പോകുന്നതായി ആക്ഷേപം. അടയ്ക്ക ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് മോഷണം പോകുന്നത്.
ചെന്പുകടവ്, നെല്ലിപ്പൊയിൽ, അടിമണ്ണ്, തെയ്യപ്പാറ അടക്കമുള്ള സ്ഥലങ്ങളിലാണ് വ്യാപകമായി മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കയറിയ മോഷ്ടാവ് ജീവനക്കാരുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് പകൽ സമയത്ത് മോഷ്ടിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.