സ്ഥാനക്കയറ്റം അട്ടിമറിക്കുന്ന ഉത്തരവ് പിൻവലിക്കണം: എൻജിഒ അസോ.
1299099
Thursday, June 1, 2023 12:00 AM IST
താമരശേരി: സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാർക്ക് യുഡിഎഫ് സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം പ്രമോഷൻ അട്ടിമറിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി.
ഒഎമാർക്ക് ക്ലാർക്ക് തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി ഉത്തരവായതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ താമരശേരി ബ്രാഞ്ച് കമ്മറ്റി താമരശേരി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പി. അരുൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം സി.കെ. സതീശൻ, ജില്ലാ ജോ. സെക്രട്ടറി കെ. ഫവാസ് , ബി.സി. സാജേഷ് ,കെ.കെ. ഷൈജേഷ്, ടി.പി. അനിൽകുമാർ , ജൂബി ജോസഫ് എന്നിവർ പ്രസംഗിച്ചു.