സി.എച്ച് മേല്‍പാലം നവീകരണം വേഗത്തിലാക്കും
1299095
Thursday, June 1, 2023 12:00 AM IST
കോഴിക്കോട്: സി.എച്ച്. മേല്‍പാലം നവീകരണം വേഗത്തിലാക്കാന്‍ ജൂണ്‍ ആദ്യവാരം അടച്ചിടും. മൈക്രോ കോണ്‍ക്രീറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കും.
ജൂണ്‍ അഞ്ചുമുതല്‍ 20 വരെ പാലം പൂര്‍ണമായി അടച്ചിടാനും ഗതാഗതം വഴിതിരിച്ചുവിടാനുമാണ് ആലോചന. കൂടിയാലോചനകള്‍ക്കുശേഷമാവും അടച്ചിടല്‍ തീയതി അന്തിമമായി തീരുമാനിക്കുക.
20 ദിവസത്തെ ഇടവേളയ്ക്കുശേഷം ഒരുമാസം വീണ്ടും പാലം അടച്ചിടും. പാലം നവീകരണം വേഗത്തിലാക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
വെള്ളയില്‍ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടുന്നതാണ് പ്രായോഗികമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മറ്റ് റോഡുകളും പരിഗണനയിലുണ്ട്. പാലത്തിനടിയിലെ കടമുറികള്‍ പൊളിച്ച് രണ്ടുദിവസത്തിനകം അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാന്‍ യോഗം കരാറുകാരനോട് നിര്‍ദേശിച്ചു.
കടമുറി പൊളിച്ചുനീക്കുന്നത് വൈകുന്നതിനാല്‍ പാലംപണി ഇഴയുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്.