താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി
1298430
Tuesday, May 30, 2023 12:10 AM IST
നാദാപുരം: നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി.
സംഭവത്തിൽ പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് അടിപിടിക്കേസിൽ ആശുപത്രിയിൽ എത്തിയ മർദ്ദനമേറ്റവരുടെ കൂടെ ഉണ്ടായിരുന്നവർ വനിത ഡോക്ടർക്ക് നേരെ തട്ടിക്കയറുകയും, ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ ഡോക്ടർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.
മർദനമേറ്റവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വീട്ടിൽ പോവാൻ നിർദേശിച്ചു. ഇതിനിടയിലാണ് മർദന മേറ്റവരുടെ കൂടെ ഉണ്ടായിരുന്നവർ മർദനമേറ്റവരെ കിടത്തി ചികിത്സിക്കണ മെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ ബഹളം വയ്ക്കുകയും ഡോക്ടർക്കെതിരേ ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രി ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധ സമരം നടത്തി.