പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്: ജില്ലാതല സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു
1282719
Friday, March 31, 2023 12:07 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 23 മുതൽ മെയ് ഏഴ് വരെ പെരുവണ്ണാമൂഴിയിൽ നടത്തുന്ന ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ തല സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകൾ ഏപ്രിൽ 15നു മുമ്പായി കൺവീനർ ജില്ലാതല സംഘനൃത്ത മത്സരം, പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഓഫീസ്, പെരുവണ്ണാമൂഴി പി.ഒ. 673528 എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ: 9447537988, 9961155960. കോഴിക്കോട് ജില്ലയിലുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 18നും 35 നും ഇടയിൽ പ്രായമുള്ള ഏഴ് അംഗങ്ങൾ ഉണ്ടായിരിക്കണം. ഏഴ് മിനിറ്റിൽ കുറയാനോ പത്ത് മിനുട്ടിൽ കൂടാനോ പാടില്ല. സിനിമാ ഗാനങ്ങൾ അനുവദിക്കുകയില്ല. വിജയികൾക്ക് ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയും നൽകും.