ഇന്നസെന്റിന്റെ വേർപാടിൽ നന്മ അനുശോചിച്ചു
1282279
Wednesday, March 29, 2023 11:40 PM IST
പേരാമ്പ്ര: നടനും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ഇന്നസെന്റിന്റെയും നാടക നടനും സംവിധായകനുമായ വിക്രമൻ നായരുടെയും വേർപാടിൽ മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ പേരാമ്പ്ര മേഖലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സുരേഷ് കനവ് അധ്യക്ഷത വഹിച്ചു. രവി കൊഴക്കോടൻ, ജോസ് കൂരാച്ചുണ്ട്, ശ്രീധരൻ നൊച്ചാട്, കുര്യൻ സി. ജോൺ, ശ്രീധരൻ പെരുവണ്ണാമൂഴി, ചന്ദ്രൻ കുമ്പളവയൽ, സുരേഷ് അമ്പാടി എന്നിവർ പ്രസംഗിച്ചു.